Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mystery In The Move

Pathanamthitta

പു​ല്ലാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നീ​ക്ക​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് സം​ര​ക്ഷ​ണ സ​മി​തി

പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന 1375-ാം ന​മ്പ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള പാ​ർ​ട്ട് ടൈം ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ന​ട​പ​ടി ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പേ​രി​ല്‍ കെ​ട്ടി​വ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ സ​മി​തി.

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ഭ​ര​ണം വ​ന്ന​യു​ട​ന്‍ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നു​ള്ള നീ​ക്കം സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ബോ​യ് വ​ര്‍​ഗീ​സും സെ​ക്ര​ട്ട​റി മാ​ത്യു എം.​ജോ​സ​ഫും പ​റ​ഞ്ഞു.

ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ബാ​ങ്കി​നെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ല്‍ ആ​ക്ക​ത്തീ​ര്‍​ത്ത​തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന പാ​ര്‍​ട് ടൈം ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ്.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷ​മു​ള്ള ബാ​ങ്ക് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സ​ഹ​കാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രാ​തി​ക​ള്‍ ത​ള്ളു​ക​യാ​ണ് ര​ജി​സ്ട്രാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​യ്ത​ത്. മു​ന്‍ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​ര​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സം​ര​ക്ഷ​ണ സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up